തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഐടി വകുപ്പിന് കീഴിലുള്ള സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ഇമേജിംഗ് ടെക്നോളജി (സി-ഡിറ്റ് )യുടെ ഡയറക്ടറായി എൽബിഎസ് വനിതാ എൻജിനിയറിംഗ് കോളജിന്റെ പ്രിൻസിപ്പലായ ഡോ. അബ്ദുൽ റഹ്മാനെ നിയമിച്ചു.
സർക്കാരിന്റെ വെബ് പോർട്ടലുകൾക്ക് നേതൃത്വം നൽകുന്ന പ്രധാന സ്ഥാപനമാണ് സി-ഡിറ്റ്.